10:22pm 29 October 2026
NEWS
മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷനിലും സ്മാര്‍ട്ട് മൊബിലിറ്റിയിലും ദേശീയ പുരസ്‌കാരങ്ങള്‍ കൊച്ചി മെട്രോ ഏറ്റുവാങ്ങി
29/10/2026  07:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷനിലും സ്മാര്‍ട്ട് മൊബിലിറ്റിയിലും ദേശീയ പുരസ്‌കാരങ്ങള്‍ കൊച്ചി മെട്രോ ഏറ്റുവാങ്ങി

മികച്ച മാതൃകകള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഏറ്റുവാങ്ങി. ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് 'അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ' (UMI) കോണ്‍ഫറന്‍സ് സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാലില്‍ നിന്ന് അവാര്‍ഡുകള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ഡയറക്ടര്‍മാരായ ഡോ.എം.പി. രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്) എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കെ.എം.ആര്‍.എല്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍(അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ടി.ജി ഗോകുല്‍, ജോയിന്റ് ജനറല്‍ മാനേജര്‍(സിസ്റ്റംസ്) രശ്മി രഞ്ജന്‍ സാഹു എന്നിവര്‍ സന്നിഹിതരായിരുന്നു. 

മികച്ച മള്‍ട്ടി-മോഡല്‍ ഇന്റഗ്രേഷനുള്ള എക്സലന്‍സ് പുരസ്‌കാരവും, നവീകരണത്തിലും സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. 

യാത്രക്കാര്‍ക്ക് സുഗമവും മികവാര്‍ന്നതുമായ യാത്രാാനുഭവം ഉറപ്പാക്കുന്നതിലും നഗരഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടര്‍ച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്‌കാരങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img